മലയാളി നഴ്‌സിനെ ആശുപത്രി ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
4012

കുവൈത്ത് സിറ്റി: പ്രവാസി മലയാളി നഴ്‌സിനെ ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജസ്ലിനെ (35) യാണ് കുവൈത്തിലെ ഇബ്‌നുസീനാ ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡിഫന്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. അര്‍ബുദരോഗ ചികിത്സയുടെ ഭാഗമായാണ് ജസ്ലിന്‍ ഇബ്നുസീനാ ആശുപത്രിയില്‍ എത്തിയത്. ഭര്‍ത്താവ്: സിജോ പൗലോസ്, മക്കള്‍: ജാസില്‍, ജോവിന്‍. സംസ്‌കാരം നാട്ടില്‍.