റിയാദ്: ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യുണിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരുന്ന മലപ്പുറം മമ്പാട് സ്വദേശി മേപ്പാടം പുന്നകുന്ന് സ്വദേശി കോഴിപറമ്പന്‍ മൂസ ഉമരി(55) സഊദി അറേബ്യയിൽ നിര്യാതനായി. സഊദി അറേബ്യയിലെ അല്‍ജൗഫില്‍ ജോലി ചെയ്തു വരികയായിരുന്നു. വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നരപതിറ്റാണ്ടായി ഇദ്ദേഹം സഊദിയിലെ അല്‍ജൗഫിലാണ് ജോലി ചെയ്യുന്നത്.
ഭാര്യ: സഫിയ. മക്കള്‍: മാജിദ്, മാജിദ, മുവാജിദ, അംജദ്. മരുമകന്‍: ശാഫി (റിയാദ്). മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധുവായ അമീനിനെ സഹായിക്കുന്നതിന് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.




