ദുബൈ: വേൾഡ് എക്സ്പോ 2020 ന് ഇന്ന് വൈകുന്നേരം ദുബായിൽ ആരംഭമായി. സഊദി അറേബ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന വേൾഡ് എക്സ്പോ 2020 വിവിധ സംസ്കാരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളും പുതുമകളും കലാപരമായ സൃഷ്ടികളും പ്രദർശിപ്പിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യോമഗതാഗതം എന്നിവയിൽ കേന്ദ്രീകരിക്കുന്ന പ്രദർശനം വൈദ്യശാസ്ത്ര മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് പഠിക്കാൻ മികച്ച അവസരം നൽകുന്നു. ബഹിരാകാശ മേഖലയിലെ റഷ്യയുടെ നേട്ടങ്ങളെക്കുറിച്ചുള്ള ഒരു സമ്മേളനത്തിന് പ്രദർശനം സാക്ഷ്യം വഹിക്കും. സഊദിയുടെ സംസ്കാരം, പാരമ്പര്യം, വികസനം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രമുഖ പവലിയനുമായി സഊദി അറേബ്യയും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
തത്സമയ പ്രക്ഷേപണം കാണാം…👇