70 വയസ്സിന് മുകളിലുള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി

0
1945

മക്ക: സഊദിക്കകത്തെ 70 വയസ്സിന് മുകളിലുള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നൽകി. കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്ത 70 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഉംറക്ക് അനുമതി. 70 വയസ്സിനു മുകളിലുള്ളവർക്ക് ഉംറ നിർവഹിക്കാൻ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവർക്ക് ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി ഉംറക്ക് പെര്‍മിറ്റ് നല്‍കാനും ബുക്കിങിനും അനുവദിച്ചുള്ള നിര്‍ദേശം ഹജ്ജ് ഉംറ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡിനെ തുടര്‍ന്ന് ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഉംറക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നത്. ഉംറ പുനരാരംഭിച്ചപ്പോള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് രാജ്യത്തിനകത്തുള്ള 18 നും 70 നും പ്രായമുള്ളവര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്.

70 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനെടുത്തിട്ടുണ്ടെങ്കിലും അനുമതി നല്‍കിയിരുന്നില്ല. അടുത്തിടെയാണ് രണ്ട് ഡോസ് വാക്‌സിനെടുത്ത 12 നും 18 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഉംറക്ക് അനുമതി നല്‍കിയത്.