നാളെ മുതൽ പ്രതിദിനം ഒരു ലക്ഷം ഉംറ തീർത്ഥാടകർക്ക് അനുമതി

0
2550

മക്ക: വിശുദ്ധ ഉംറ തീർത്ഥാടകരുടെ ശേഷി ഉയർത്തി. പ്രതിദിനം ഒരു ലക്ഷം ഉംറ തീർത്ഥാടകർക്ക് ഇനി മുതൽ അനുമതി നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിശുദ്ധ ഹറമിൽ അറുപതിനായിരം പേർക്ക് നിസ്‌കാരത്തിനും അനുമതി നൽകും. നാളെ മുതൽ ഇത്രയും തീർത്ഥാടകർക്ക് അനുമതി നൽകിത്തുടങ്ങും.

ബന്ധപ്പെട്ട അധികൃതരുടെ മുന്നൊരുക്കങ്ങൾക്കും അനുമതിക്കും ശേഷമാണ് പ്രതിദിന ഉംറ തീര്ഥാടകരുടെയും നിസ്‌കാരത്തിനുമുള്ള ശേഷി ഉയർത്തിയത്. മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതിൽ ഊന്നൽ നൽകിക്കൊണ്ട്, ഹജ്ജ് ഉംറ മന്ത്രാലയം, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് ശേഷി ഉയർത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.