റിയാദ്: സഊദിയിലേക്ക് തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് എയപോർട്ടുകളിൽ വെച്ച് യാത്ര തടസപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത് ചില പ്രവാസികൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സഊദി സിവിൽ ഏവിയേഷൻ നിബന്ധന പാലിക്കാതെ തവക്കല്‍ന ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിച്ചു കാണിക്കണമെന്ന ചില എയര്‍ലൈന്‍ സ്റ്റാഫുകളുടെ നിര്‍ബന്ധം മൂലം ചില പ്രവാസികള്‍ക്ക് യാത്രയില്‍ തടസ്സം നേരിട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ ഘട്ടത്തിൽ പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ നിർബന്ധം അവസാനിപ്പിക്കാനും യാത്ര തുടരാനും സഹായകരമാകും.
നിലവിൽ സഊദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് സഊദി സിവിൽ ഏവിയേഷൻ സര്‍ക്കുലര്‍ പ്രകാരം ഇമ്മ്യൂണ്‍ ആയി എന്നുള്ളതിന് തെളിവായി തവക്കല്‍ന ആപ്ലിക്കേഷനിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസോ അല്ലെങ്കില്‍ അറൈവല്‍ പ്ലാറ്റ്ഫോം (ഖുദും/മുഖീം പ്ലാറ്റ്ഫോം) പ്രിന്റൌട്ട് യാത്രക്കാരന്‍ കാണിക്കണം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, സർക്കുലർ വന്നിട്ടും ചില രാജ്യങ്ങളിൽ നിന്ന് സഊദിയിലേക്ക് പോകുന്ന സമയം മുഖീം പ്രിന്റ് ഉണ്ടായിട്ടും തവക്കൽനാ ആപ് സ്റ്റാറ്റസ് ചോദിച്ച് ചില എയർലൈൻ ഉദ്യോഗസ്ഥർ പ്രവാസികളെ വട്ടം കറക്കുകയും ചിലർക്ക് യാത്ര മുടങ്ങുകയും ചെയ്‌ത റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. തവക്കൽന പറ്റിയിട്ടില്ലെങ്കിലും മുഖീം പ്രിന്റ് മതിയെന്ന് ഗാക സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
സഊദി യാത്രക്കാർക്ക് ഇനി അത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാകും. തവക്കൽനാ ആപിലെ സ്റ്റാറ്റസോ അല്ലെങ്കിൽ മുഖീം (ഖുദൂം) രജിസ്റ്റ്രേഷനോ ഹാജരാക്കുന്നവർക്ക് ബോഡിംഗ് നൽകണമെന്ന സഊദി സിവിൽ ഏവിയേഷന്റെ അറബിയിലും ഇംഗ്ലീഷിലുമുള്ള സർക്കുലർ യാത്രക്കാർ കയ്യിൽ കരുതുക. തവക്കൽനാ ആപ് പ്രവർത്തിക്കാത്തവർ മുഖീം പ്രിന്റ് ബോഡിംഗിനായി കാണിക്കുന്ന സമയം ഏതെങ്കിലും ഉദ്യോഗസ്ഥൻ ആപ് സ്റ്റാറ്റസ് കാണിക്കണമെന്ന് വാശി പിടിച്ചാൽ സിവിൽ ഏവിയേഷന്റെ പ്രസ്തുത സർക്കുലർ അവർക്ക് കാണിച്ചു ബോധിപ്പിക്കുക. എന്നിട്ടും ഉദ്യോഗസ്ഥൻ യാത്ര നിഷേധിക്കുകയാണെങ്കിൽ എയർപോർട്ടിലെ ഉന്നതാധികാരികളുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കാനായി പരാതി ബോധിപ്പിക്കുക. ഇവിടെ സമയം കൂടുതൽ ആകാതിരിക്കാൻ ശ്രമിക്കേണ്ടതുണ്ട്. കാരണം, സമയം അതിക്രമിച്ചാൽ വിമാനം യാത്രക്കാരനെ ഉൾപ്പെടുത്താതെ പുറപ്പെടാനും ടിക്കറ്റ് പണം നഷ്‌ടപ്പെടാനും ഇടയാകും.
യാത്ര സംബന്ധമായ സഹായങ്ങൾക്ക് യാത്രക്കാർക്ക് മലയാളം പ്രസുമായി ബന്ധപ്പെടാവുന്നതാണ്. സഊദി സിവിൽ ഏവിയേഷന്റെ മുകളിലെ വിവരങ്ങൾ അടങ്ങിയ ഏറ്റവും ഒടുവിലെ സർക്കുലർ നിങ്ങൾക്ക് ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആവശ്യക്കാർക്ക് gulfupdates.malayalam@gmail.com എന്ന ഇ മെയിലിൽ ബന്ധപ്പെട്ടാൽ ക്ലിയർ പിഡിഎഫ് ലഭിക്കുന്നതാണ്. യാത്ര മുടങ്ങാതിരിക്കാനും വേണ്ട നിർദേശങ്ങൾ യഥാ സമയം ലഭ്യമാകാനും നിങ്ങൾക്ക് മലയാളം പ്രസ്സ് ഗ്രൂപ്പിൽ അംഗമാകുകയും ചെയ്യാം. അതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU0vW9HVo5J1bGCxH7h8Ld





