ജിദ്ദ: സഊദി അറേബ്യയയുടെ തൊണ്ണൂറ്റി ഒന്നാമത് ദേശിയ ദിനത്തിെൻറ ഭാഗമായി ജിദ്ദ പാന്തേഴ്സ് ക്ലബ് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹറാസാത് വില്ലയിൽ നടന്ന പരിപാടിയിൽ കേക്ക് മുറിച്ചും സഊദിയുടേയും ഇന്ത്യയുടേയും ദേശിയഗാനങ്ങൾ ആലപിച്ചുമാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന മാർച്ച് പാസ്റ്റ് ആഘോഷങ്ങൾക്ക് കൊഴുപ്പേകി. വിവിധ കലാ പരിപാടികളും ആഘോഷത്തിെൻറ ഭാഗമായി നടന്നു.
കെ.എൻ.എ ലത്തീഫ്, ഷാഹിദ് കളപ്പുറത്ത്, അഷ്റഫ് ആലങ്ങാൻ, സമീർ കുഞ്ഞ, നൗഷാദ് ബാവ, ഇർഷാദ് കളത്തിങ്ങൽ, നവാസ് സി.പി, ഇംതാദ്, സമീർ കളത്തിങ്ങൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.




