അൽ ബഹയിൽ വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു

0
1793

അൽ ബാഹ: അൽ ബഹ മേഖലയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും അപകടത്തെ തുടർന്ന് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിലുമാണ് രണ്ട് പേർ മരണപ്പെട്ടതെന്ന് റെഡ് ക്രസന്റ്, ട്രാഫിക്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ അറിയിച്ചു.

അൽ മഖ്‌വ പ്രദേശത്തെ ആദ്യത്തെ അപകടത്തെ കുറിച്ചുള്ള സന്ദേശം ഓപ്പറേറ്റിംഗ് റൂമിന് ലഭിച്ചതിന് പിന്നാലെ അപകടം നടന്ന സ്ഥലത്തേക്ക് റെഡ് ക്രസന്റിൽ നിന്നുള്ള എമർജൻസി ടീമുകളെ നിയോഗിച്ചുവെന്നും ഒരു മരണം സ്ഥിരീകരിച്ചതായും അൽ ബഹ റെഡ് ക്രസന്റ് മാധ്യമ വക്താവ് ഇമാദ് അൽ സഹ്‌റാനി പറഞ്ഞു. എമർജൻസി റസ്ക്യൂ ടീമുകൾ അൽ അഖീഖ് – ഓൾഡ് ലിവ് റോഡിൽ നടത്തിയ പരിശോധനയിലാണ് അപകടത്തെ തുടർന്ന് ഒരാൾ മരണപ്പെട്ടതായി കണ്ടെത്തിയത്.