സഊദിയിൽ യാചകർക്ക് 1 ലക്ഷം റിയാൽ പിഴയും ജയിലും, സഹായികൾക്ക് അര ലക്ഷം റിയാൽ പിഴയും; പുതിയ യാചക വിരുദ്ധ നിയമത്തിനു അംഗീകാരം

0
1501

റിയാദ്: സഊദിയിൽ പുതിയ യാചക വിരുദ്ധ നിയമം മന്ത്രി സഭ അംഗീകരിച്ചു. യാചക വൃത്തി പൂർണമായും തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച
പുതിയ നിയമ പ്രകാരം യാചകർക്ക് ഒരു വർഷം വരെ ജയിലും പരമാവധി ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കും. ഇതോടൊപ്പം ഇതിന് പ്രോത്സാഹനം നൽകുന്നവർക്കും പിഴ ഈടാക്കും.

ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നവർക്ക് പരമാവധി ആറുമാസം തടവോ അല്ലെങ്കിൽ 50,000 റിയാലിൽ കൂടാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കും. ഇതിന് പുറമെ ഭിക്ഷക്കാരൻ വിദേശി ആണെങ്കിൽ പ്രവേശന വിലക്കൊടെ നാടുകടത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.