റിയാദ്: ടൂറിസം വിസയുടെ കാലാവധി നീട്ടി നൽകുന്നതായി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. കൊവിഡിനെ തുടർന്ന് സഊദിയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് പ്രയോജനപ്പെടുത്താത്ത വിസകൾക്ക് തിയ്യതി നീട്ടി നൽകാനാണ് തീരുമാനം. ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം.
2021 മാര്‍ച്ച് 24 ന് മുമ്പ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇഷ്യു ചെയ്ത് ഉപയോഗിക്കാത്ത എല്ലാ വിസകളും നീട്ടി നല്‍കാനാണ് രാജാവ് നിര്‍ദേശിച്ചത്. ഇത് ഓട്ടോമാറ്റിക് ആയി തന്നെ പുതുങ്ങും. വിസ പുതുക്കൽ ഗുണഭോക്താക്കളെ അവരുടെ ഇ-മെയിൽ വഴി അറിയിക്കും.





