സഊദിയിൽ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വിപുലീകരിക്കാൻ നീക്കം തുടങ്ങി മന്ത്രാലയം

0
2906

റിയാദ്: സഊദിയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലുകൾ നൽകുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലകളിൽ വിവിധ തൊഴിൽ മേഖല കൂടി സ്വദേശിവത്കരിക്കാൻ ലക്ഷ്യമിട്ട് തൊഴിൽ സാമൂഹിക വിഭവ ശേഷി മന്ത്രാലയം പദ്ധതികൾ ഒരുക്കുന്നു. ഇതിനകം തന്നെ ഉന്നത തൊഴിലുകളിൽ സഊദിവത്കരണം പ്രഖ്യാപിക്കുകയും വിജയം കാണുകയും ചെയ്തതിനു പിന്നാലെ താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുന്നതയാണ് റിപ്പോർട്ടുകൾ.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കുകയാണ് ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. നിലവില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ തസ്തികകളുടെ അനുബന്ധ മേഖകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുകയാണ് ലക്ഷ്യം. അക്കൗണ്ടിംഗ്, എഞ്ചിനിയറിംഗ്, ഫാര്‍മസി, ഡെന്റല്‍, ഐടി തുടങ്ങിയ മേഖലകളിലെ സുപ്പര്‍വൈസിംഗ്, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയവയടക്കം ഉന്നത ഇടത്തരം തസ്തികകളില്‍ ഘട്ടം ഘട്ടമായി ഇതിനകം സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ചാണ് ഇതിനു കീഴിലെ ജോലികളിൽ കൂടി സഊദിവത്കരണം പ്രഖ്യാപയ്ക്കാനായി മന്ത്രാലയം നീക്കം നടത്തുന്നത്.

മന്ത്രാലയത്തിന്റെ സ്വദേശിവല്‍ക്കരണ പദ്ധതി വഴി രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 12.6 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ 11.7 ശതമാണെന്നാണ് കണക്കുകൾ. സഊദി വിഷൻ 2030 പ്രകാരം രാജ്യത്തെ യുവതി യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറയ്ക്കാനാണ്