ന്യൂഡൽഹി: ഇന്ത്യയിലെ ഒരു കെമിക്കൽ കമ്പനി സഊദി അറേബ്യൻ ഗ്രൂപ്പുമായി ചേർന്ന് രാജ്യത്ത് പ്രത്യേക രാസവസ്തുക്കളുടെ ഉത്പാദനം പദ്ധതിയിടുന്നു. ഇന്ധന അഡിറ്റീവുകൾ, പ്ലാസ്റ്റിക്, ലൂബ്രിക്കന്റുകൾ, ഓയിൽ ഫീൽഡ് രാസവസ്തുക്കൾ, കാറ്റലിസ്റ്റുകൾ, ആഡ്സോർബന്റുകൾ” എന്നിവയുൾപ്പെടെയുള്ള ഊർജ്ജ മൂല്യ ശൃംഖലയുടെ അടിസ്ഥാന വിഭാഗത്തിന്റെ ആവശ്യകതകൾ നിറവേറ്റുന്നതിനായാണ് സംയുക്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ ഡോർഫ് കെറ്റൽ കെമിക്കൽ കമ്പനിയാണ് കിഴക്കൻ സഊദിയിലെ ദമാം ആസ്ഥാനമായ ട്രിബോണ്ട്സ് കെമിക്കലുമായി സംയുക്ത പദ്ധതി നടപ്പിലാക്കുന്നത്.
പതിറ്റാണ്ടുകളുടെ ആഗോള അനുഭവവും വൈദഗ്ധ്യവും പുതിയ കരാർ ഏറെ പ്രയോജനപ്പെടുമെന്ന് ട്രൈബോണ്ട്സ് കെമിക്കൽ ചെയർമാൻ അബ്ദുൽ അസീസ് അൽ ഖഹ്താനി ഇന്ത്യൻ കമ്പനിയുമായുള്ള കരാറിനെക്കുറിച്ച് പറഞ്ഞു. സഊദി വിഷൻ 2030 ന്റെ ഭാഗമായി പുതിയ സംയുക്ത സഹകരണ കമ്പനി പ്രാദേശിക അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുകയും സഊദി അറേബ്യയിൽ നിരവധി തൊഴിലവസരങ്ങൾ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സഊദി അറേബ്യ, രാസ വ്യവസായത്തിൽ താൽപര്യം വർദ്ധിച്ചതിനെ തുടർന്നാണ് പുതിയ കരാർ. സഊദി അറേബ്യയിലെ ഏറ്റവും വലിയ പെട്രോകെമിക്കൽ കമ്പനിയായ സാബിക് സഊദി അറാംകോയുമായി സംയോജിപ്പിച്ചു പ്രവർത്തനം തുടങ്ങിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സഊദി അരാംകൊ 2019 ൽ പ്രത്യേക രാസവസ്തുക്കളുടെ നിർമ്മാണവും ലക്ഷ്യമാക്കിയിരുന്നു. യുഎസ് ഗൾഫ് തീരത്ത് ഊർജ്ജമേഖലയായ എക്സോൺമൊബിലുമായി സംയുക്ത സംരംഭം ആരംഭിക്കുന്നതിന്റെ ഭാഗമായി സാബിക് പ്രവർത്തനങ്ങൾ കമ്മീഷൻ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
ഏകദേശം 1.8 ദശലക്ഷം ടൺ വാർഷിക ശേഷിയുള്ള ഒരു എഥിലീൻ ഉൽപാദന യൂണിറ്റ് സ്ഥാപിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇത് രണ്ട് പോളി എത്തിലീൻ യൂണിറ്റുകളും ഒരു മോണോ എത്തിലീൻ ഗ്ലൈക്കോൾ യൂണിറ്റും ഉൾപ്പെടുമെന്ന് സാബിക് പറഞ്ഞു. ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ വ്യവസായ മേഖലയിലെ എഞ്ചിനീയറിംഗ്, നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി സഊദി അറേബ്യയിൽ ഒരു പുതിയ സ്ഥാപനം സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി സൈപം കമ്പനിയും സഊദി അരാംകോയും ചൊവ്വാഴ്ച പ്രത്യേകം കരാർ ഒപ്പിട്ടിട്ടുണ്ട്. ഓൺഷോർ, ഓഫ്‌ഷോർ എഞ്ചിനീയറിംഗിലും നിർമ്മാണം, ഡ്രില്ലിംഗ് പ്രവർത്തനങ്ങളിലും, ഓൺഷോർ ഓഫ്‌ഷോർ റിഗ്ഗുകളിലും ഉൾപ്പെടെ സഊദി അരാംകോയുമായി സയിപെമിന് ദീർഘകാല സഹകരണമുണ്ട്.




