റിയാദ്: വാക്സിൻ സ്വീകരിച്ച് ഇമ്മ്യൂൺ ആയതായി തെളിയിക്കാൻ രണ്ട് വഴികൾ സ്വീകരിക്കാമെന്ന് സഊദി സിവിൽ എവിയേഷൻ അതോറിറ്റി സർക്കുലറിൽ വ്യക്തമാക്കുന്നു. സഊദി താമസക്കാരായ യാത്രക്കാരുടെ തവക്കൽനയിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് പരിശോധിച്ചും അറൈവൽ പ്ലാറ്റ് ഫോം (ഖുദൂം) ൽ നടത്തുന്ന രജിസ്ട്രേഷൻ മുഖേനയും ഇത് ഇത് പരിശോധിച്ച് ഉറപ്പ് വരുത്താമെന്നും വിമാന കമ്പനികൾക്ക് സിവിൽ എവിയേഷൻ അതോറിറ്റി നൽകിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമേ ബോർഡിങ് നൽകാവൂ എന്നും നിർദേശമുണ്ട്.
അതേസമയം, നിലവിൽ അറൈവൽ പ്ലാറ്റ് ഫോമിൽ തവക്കൽന ഇമ്മ്യൂൺ ആയവർക്ക് മാത്രമാണ് വാക്സിനേറ്റഡ് കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം. അല്ലാത്തവർക്ക് നോൺ വാക്സിനേഷൻ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്തു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സംവിധാനമാണുള്ളത്. ഇത് പാലിക്കാതെ യാത്രക്കാരെ എത്തിക്കുന്ന വിമാന കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും സക്കുലർ വ്യക്തമാക്കുന്നു. എന്നാൽ, പുതിയ വിസക്കാർക്കും സന്ദർശക വിസക്കാർക്കും ഇത് നിർബന്ധമില്ല. നിലവിൽ സഊദി റസിഡന്റ് വിസക്കാർക്ക് മാത്രമാണ് ഈ രണ്ട് മാർഗ്ഗങ്ങളിലൂടെ ഇമ്യൂൺ സ്റ്റാറ്റസ് വെളിപ്പെടുത്താൻ അവസരം. പുതിയ വിസക്കാരും സന്ദർശക വിസക്കാരും അറൈവൽ/ഖുദൂം പ്ലാറ്റ് ഫോമിൽ അവർ വാക്സിൻ സ്വീകരിച്ചവർ ആണെങ്കിൽ അതിന്റെ കാറ്റഗറിയിലും അല്ലാത്തവർ ആണെങ്കിൽ നോൺവാക്സിൻ കാറ്റഗറിയിലും ആണ് രജിസ്റ്റർ ചെയ്യേണ്ടത്. https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ കയറിയാൽ ഓരോ യാത്രികർക്കും തങ്ങളുടെ വാക്സിൻ, വിസ കാറ്റഗറികൾക്കനുസരിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
