റിയാദിൽ വനിത ഓടിച്ച കാർ പാഞ്ഞു കയറിയത് ടെലികോം ഓഫീസിലേക്ക്, വീഡിയോ

0
4696

റിയാദ്: സഊദിയിൽ വനിത ഓടിച്ച കാർ പാഞ്ഞുകയറിയത് ഒരു ടെലികോം കമ്പനിയുടെ ഓഫീസിലേക്ക്. വടക്കൻ റിയാദിലെ ഒരു ടെലികോം കമ്പനിയുടെ ഓഫീസിന് മുന്നിൽ പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കാർ ഓഫീസിനുള്ളിലേക്ക് ഇടിച്ചുകയറിയത്. റോഡിൽ നിന്ന് നേരെ ഗ്ലാസ് ഡോർ തകർത്തു കാർ ഓഫീസിനുള്ളിലേക്ക് കുതിച്ചു കയറുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ഓഫീസിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടസമയത്ത് ഓഫീസിൽ സീറ്റിൽ ഇരുന്ന ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഓഫീസിൽ സീറ്റിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഞൊടിയിടയിൽ ഓടി രക്ഷപ്പെട്ടതിനാൽ രക്ഷപ്പെട്ടു.

ഒരു കാർ ഓഫീസിനകത്തേക്ക് പാഞ്ഞുപോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. ആ സമയത്ത് ഓഫീസിൽ സീറ്റിൽ ഇരുന്നയാൾ ഞൊടിയിടയിൽ സീറ്റിൽ നിന്ന് നിന്ന് ഓടിപ്പോകാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ ഓഫീസർക്ക് മുന്നിൽ ഉണ്ടായിരുന്ന കസ്റ്റമർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കാറിന്റെ ഇടിയേറ്റ് അദ്ദേഹത്തിന് പറിക്കുണ്ട്.

ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ ഓഫീസിനു മുന്നിൽ ഇന്നലെയാണ് (തിങ്കളാഴ്ച) അപകടം നടന്നത്. പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവറായ വനിതക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് സംഭവമെന്ന് പ്രാഥമിക വിവരം.

വീഡിയോ 👇