പാന്തേഴ്സ് ക്ലബ്‌ വാർഷികവും ദേശീയ ദിനാഘോഷവും സംഘടിപ്പിക്കുന്നു

ജിദ്ദ: പാന്തേഴ്സ് സ്പോർട്സ് ക്ലബ്ബിൻ്റെ ഒന്നാം വാർഷികവും സഊദി ദേശിയ ദിനാഘോഷവും വ്യാഴാഴ്ച രാത്രി ഹറാസാത്തിലെ വില്ലയിൽ നടക്കും. പരിപാടിയോടനുബന്ധിച്ച് പുതിയ കമ്മിറ്റിയെയും തെരഞ്ഞെടുക്കും. രാത്രി പത്ത് മണിക്കാരംഭിക്കുന്ന പരിപാടിയിൽ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ കലാ – കായിക മത്സരങ്ങൾ നടക്കും.

പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗം ചെയർമാൻ കെ.എൻ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. അഷ്റഫ് ആലങ്ങാടൻ , ഷാഹിദ് കളപ്പുറത്ത് , നിസാർ നടുക്കര ,ഇംതാദ് , നവാസ് സി .പി , സിറാജ് കൊട്ടപ്പുറം, സമീർ കളത്തിങ്ങൽ , ഇർഷാദ് കളത്തിങ്ങൽ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ഷമീർ കുഞ്ഞ സ്വാഗതവും ട്രഷറർ നൗഷാദ് ബാവ നന്ദിയും പറഞ്ഞു .