പത്ത് ദിവസം ഓട്ടം, ചാട്ടം, നടത്തം; സഊദി ദേശീയ ദിന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാം

0
3789

റിയാദ്: സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ മരത്തൺ സംഘടിപ്പിക്കുന്നു. സഊദി സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഫാഫ് മാരത്തണിൽ വിദേശികള്‍ക്കും പങ്കെടുക്കാൻ അവസരം നൽകുന്നുണ്ട്. “സഊദി ദേശീയ ദിനത്തിലേക്ക് ഒരുമിച്ച്” എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന പരിപാടി സെപ്റ്റംബര്‍ 20 നാണ് ആരംഭിക്കുക. 29 ന് അവസാനിക്കുന്ന നടത്തവും ഒട്ടവുമാണ് പരിപാടി. രജിട്രേഷൻ പൂർത്തീകരിച്ച് പിന്നീട് എവിടെ വെച്ചും എപ്പോഴും ചെയ്യാവുന്നതാണ്. ഓരോ ദിവസവും ആക്ടിവിറ്റി അയച്ചു കൊടുക്കുകയാണ് വേണ്ടത്. സഊദി സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ അഞ്ചാം തവണയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

കുട്ടികൾക്കും വലിയവർക്കും പങ്കെടുക്കാം. കുട്ടികൾക്ക് 10 കിലോമീറ്ററും വലിയവർക്ക് 21.1 കിലോമീറ്ററുമാണ്. രജിസ്ട്രേഷൻ ടാബ് വഴി ഇവന്റിനായി രജിസ്റ്റർ ചെയ്യുക, ഫിറ്റ്നസ് ആപ്പ് അല്ലെങ്കിൽ ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ പ്രവർത്തനങ്ങൾ റെക്കോർഡ് ചെയ്യുക,
രജിസ്ട്രേഷനിൽ ലഭിക്കുന്ന ലിങ്കിൽ നിങ്ങളുടെ ആക്റ്റിവിറ്റി ദൂരം, സമയം എന്നിവ അപ്ലോഡ് ചെയ്യുക എന്നിവയാണ് ചെയ്യേണ്ടത്. പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ഇ-സർട്ടിഫിക്കറ്റ് ലഭിക്കും, കൂടാതെ പൂർത്തിയാക്കുന്ന ഓരോരുത്തർക്കും ഒരു മെഡലും ലഭിക്കും, നറുക്കെടുപ്പിലൂടെയായിരിക്കും അവസാന സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്.

ഒരാൾക്ക് ഒരു രജിസ്ട്രേഷൻ മാത്രമേ പാടുള്ളൂ. രജിസ്റ്റർ ചെയ്യുവാനും കൂടുതൽ അറിയുവാനും സ്റ്റെപ്പ് ടുഗതർ എന്നിവയിൽ ക്ലിക്ക് ചെയ്യുക.