ജിദ്ദ: വണ്ടൂർ പഞ്ചായത്തിലെ ജിസിസി പള്ളിക്കുന്ന് മേഖല കെഎംസിസി യുടെ ഔദ്യോഗിക ലോഗോ പ്രകാശന കർമ്മം പാണക്കാട് വെച്ച് നടന്ന പരിപാടിയിൽ വെച്ച് മണ്ഡലം – പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കന്മാരുടെയും, പള്ളിക്കുന്ന് മേഖലാ കെഎംസിസി നേതാക്കന്മാരുടെയും സാന്നിദ്ധ്യത്തിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ജിസിസി കെഎംസിസി പ്രസിഡന്റ് ഉമ്മർ കളത്തിലിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് വാർഷിക വരിസംഖ്യ അടച്ച അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണവും തങ്ങൾ നിർവ്വഹിച്ചു.
വണ്ടൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. ഫസൽഹഖ് മാസ്റ്റർ , മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ നാസർ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി എം. കെ കമറുസമാൻ, എസ്. ടി. യു(മോട്ടോർ ) മണ്ഡലം പ്രസിഡന്റ് ഷമീം അഹമ്മദ് ഖാൻ തുടങ്ങിയവരും ജിസിസി പള്ളിക്കുന്ന് മേഖലാ കെഎംസിസി പ്രസിഡന്റ് ഉമ്മർ കളത്തിൽ, വൈസ് പ്രസിഡന്റ് കെ. ടി അജീബ് , മെമ്പർമാരായ ഉണ്ണീൻകുട്ടി, പി. ടി റഹ്മത്തുള്ള, റഹ്മത്ത് തടത്തിൽ എന്നിവരും പങ്കെടുത്തു.