സഊദിക്ക് പുറത്ത് ‘തവക്കൽന’ രജിസ്ട്രേഷൻ സാധ്യമല്ല; ആപ്ലിക്കേഷൻ വിശദീകരണം ഇങ്ങനെ

0
11388

റിയാദ്: സഊദിക്ക് പുറത്ത് നിന്ന് തവക്കൽന ആപ്ലിക്കേഷനിൽ രജിട്രേഷൻ സാധ്യമല്ലെന്ന് തവക്കൽന ആപ്ലിക്കേഷൻ അറിയിച്ചു. ലീവിന് പോയ ഒരാൾ നടത്തിയ അന്വേഷണത്തിലാണ് ആപ്ലിക്കേഷൻ ഇത് വ്യക്തമാക്കിയത്. നിലവിൽ സഊദിക്ക് പുറത്തുള്ളവർക്ക് തവക്കൽനയിൽ രജിസ്ട്രെഷൻ സാധ്യമല്ലെന്നും സഊദിയിൽ ഉള്ള സമയത്ത് രജിസ്റ്റർ ചെയ്തവർക്ക് ചില രാജ്യങ്ങളിൽ തുറന്ന് ഉപയോഗിക്കാൻ മാത്രമാണ് സാധിക്കുകയെന്നും തവക്കൽന ഇന്ന് വെളിപ്പെടുത്തി. ഇതോടെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഇനി തവക്കൽനയിൽ പുതുതായി രജിസ്ട്രേഷൻ സാധ്യമല്ലെന്നാണ് വ്യക്തമാകുന്നത്. തവക്കൽന തുറക്കാൻ സാധിക്കുന്ന രാജ്യങ്ങൾ https://ta.sdaia.gov.sa/countries എന്ന ലിങ്ക് വഴി അറിയാവുന്നതാണ്.

ഇത്തരക്കാർ ഇനി സഊദിയിൽ എത്തിയ ശേഷമാണ് ഇതിനുള്ള കാര്യങ്ങൾ ചെയ്യേണ്ടത്. ഇവരിൽ അബ്‌ഷിർ ഉള്ളവർക്ക് അതിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ചും അല്ലാത്തവർ ഒന്നുകിൽ ആദ്യം അബ്ഷിർ രജിസ്റ്റർ ചെയ്തോ അല്ലെങ്കിൽ സുഹൃത്തിന്റെ തവക്കൽനയിൽ കയറി മൊബൈൽ നമ്പർ സർട്ടിഫൈ ചെയ്തോ നമ്പർ രജിസ്റ്റർ ചെയ്തു തവക്കൽന രജിസ്ട്രേഷൻ പൂർത്തീകരിക്കാവുന്നതാണ്. അതേസമയം, നിലവിൽ നാട്ടിലുള്ളവരിൽ നേരത്തെ രജിസ്റ്റർ ചെയ്തവരിൽ നമ്പർ നഷ്ടപ്പെട്ടവർക്കും മറ്റു മാർഗ്ഗങ്ങൾ ഇല്ല. ഇവർക്കും സഊദിയിൽ എത്തിയ ശേഷമേ നമ്പർ അപ്ഡേറ്റ് ചെയ്യാനും പുതിയ നമ്പർ ചേർക്കാനും സാധ്യമാകുകയുള്ളൂ.

നമ്പർ നഷ്ടപ്പെട്ടവർക്കും ഇത് വരെ രജിസ്റ്റർ ചെയ്യാത്തവർക്കും ഇനി ഒന്നും ചെയ്യാൻ സാധ്യമല്ലെന്ന വാർത്ത മലയാളം പ്രസ്സ് ആണ് രണ്ടാഴ്ച മുമ്പ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം 31 ന് റിപ്പോർട്ട് ചെയ്ത വാർത്ത വായിക്കാൻ “സഊദിക്ക് പുറത്തുള്ളവർക്ക് വേണ്ടി മറ്റുള്ളവരുടെ തവക്കൽനയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം എടുത്തുകളഞ്ഞു, നമ്പർ നഷ്ടപ്പെട്ടാൽ ഇനി രക്ഷയില്ലഎന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ മതി.

അതേ സമയം, തവക്കൽന ആപ് ഇല്ലാതെയും സഊദിയിൽ നിർബന്ധിത ക്വാറന്റൈൻ ഇല്ലാതെ സഊദിയിലേക്ക് പ്രവേശിക്കാൻ സാധിക്കും. ഇവർ വാക്സിൻ സർട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിലെ https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന പ്രത്യേക ലിങ്കിൽ അപ്‌ലോഡ് ചെയ്ത ശേഷം അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിൽ അപ്‌ലോഡ് സമയത്ത് നൽകിയ നമ്പറിലും മെയിലിലും സന്ദേശം ലഭിക്കും. അപ്രൂവൽ ലഭിച്ചതാണെങ്കിൽ പ്രവേശന സമയത്തുള്ള അറൈവൽ രജിസ്ട്രേഷന്റെ https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ കയറി വാക്സിനേറ്റഡ് റസിഡന്റ് കാറ്റഗറിയിൽ രജിസ്ട്രെഷൻ പൂർത്തീകരിക്കാവുന്നതാണ്. എന്നാൽ ഇവിടെ ഇഖാമ നമ്പറും മറ്റു ഡീറ്റെയിൽസും നൽകുമ്പോൾ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിനർത്ഥം തവക്കൽനയിൽ വാക്സിൻ വിവരങ്ങൾ അപ്ഡേറ്റ് ആയിട്ടില്ലെന്നാണ്. ഇവർക്ക് മുന്നിലുള്ള മറ്റൊരു മാർഗ്ഗം അറൈവൽ രജിസ്ട്രേഷൻ ലിങ്കിൽ https://muqeem.sa/#/vaccine-registration/register-resident?type=NotVaccinatedResident എന്ന നോൺ വാക്സിനേറ്റഡ് റസിഡന്റ് കാറ്റഗറിയിൽ രജിസ്ട്രെഷൻ പൂർത്തീകരിച്ച് സഊദിയിലേക്ക് മറ്റു രാജ്യങ്ങളിൽ 14 ദിവസം കഴിഞ്ഞ ശേഷം വരാവുന്നതാണ്. ഇത്തരത്തിൽ വരുന്ന മുറക്ക് ഇവർ സഊദിയിൽ എത്തിയ ശേഷം ഏഴു ദിവസം (23 മുതൽ അഞ്ച് ദിവസം) നിർബന്ധിത ക്വാറന്റൈനിൽ കഴിയേണ്ടി വരും.

നിലവിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് റീ എൻട്രിയിൽ പോയവർക്ക് മാത്രമാണ് നേരിട്ട് വരാനുള്ള അനുമതിയുള്ളത്. മറ്റുള്ളവർ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസം കഴിഞ്ഞ ശേഷമാണ് സഊദിയിലേക്ക് പ്രവേശിക്കേണ്ടത്.