സഊദിയിൽ അധ്യാപകനെ അധിക്ഷേപിച്ച സ്കൂൾ ലീഡർക്ക് 10 ദിവസം ജയിൽ ശിക്ഷ

0
1434

മക്ക: അധ്യാപകനെ അധിക്ഷേപിച്ച സ്കൂൾ ലീഡർക്ക് 10 ദിവസം ജയിൽ ശിക്ഷ വിധിച്ച് മക്കയിലെ കോടതി. റാബിഗ് ഗവർണറേറ്റിലെ ജനറൽ കോടതി പുറപ്പെടുവിച്ച വിധി മക്ക അൽ-മുക്കറമ മേഖലയിലെ അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. അധ്യാപകനെ തുപ്പുകയും താടിയിൽ പിടിച്ച് വലിച്ചതിനുമെതിരെയാണ് കോടതി വിധി.

ഹിജ്റ 1441 -ൽ റജബ് മാസത്തിലാണ് ഇത് സംബന്ധിച്ച് അദ്ധ്യാപകൻ പരാതി നൽകിയിരുന്നത്. അധ്യാപകൻ ജോലി ചെയ്യുന്ന സ്കൂളിലെ ലീഡർ അധ്യാപകന് നേരെ തുപ്പുകയും താടി വലിക്കുകയും സ്കൂളിലെ ഒരു മുറിയിൽ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. റാബിഗിലെ ജനറൽ കോടതി മാപ്പ് ചോദിക്കാൻ വിധിച്ചിരുന്നു. എന്നാൽ പിന്നീട് വിധി റദ്ദാക്കുകയും പ്രതിയെ 10 ദിവസത്തേക്ക് തടവിലാക്കിക്കൊണ്ട് അന്തിമ വിധി പുറപ്പെടുവിക്കുകയുമായിരുന്നു.

സമൂഹത്തിന്റെ മൂല്യങ്ങളും ആചാരങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന എല്ലാ പ്രവൃത്തികളെയും അപലപിക്കുന്ന തൊഴിൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 9 അനുസരിച്ച് വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ നേതാവിന് പിഴ ചുമത്തണമെന്ന് അധ്യാപകൻ ആവശ്യപ്പെട്ടിരുന്നു.