റുവൈസ് കെഎംസിസി വിനോദ യാത്ര സംഘടിപ്പി ക്കുന്നു

ജിദ്ദ: സഊദി ദേശീയ ദിനാഘോഷത്തോടെനുബന്ധിച്ചു റുവൈസ് കെഎംസിസി പ്രവാസികൾക്കായി വിനോദ യാത്ര സംഘടിപ്പിക്കുന്നു. പ്രകൃതി രമണീയവും അനുഗ്രഹീത കാലാവസ്ഥയുമുള്ള അൽ ബഹയിലേക്ക് ഈ മാസം 24 വെള്ളിയാഴ്ചയാണ് വിനോദ യാത്ര സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പുറപ്പെടുന്ന സംഘം അൽ ബഹയിലെ വിവിധ കാഴ്ചകൾ കണ്ട് ശനിയാഴ്ച പുലർച്ചെ ജിദ്ദയിൽ മടങ്ങിയെത്തും.

അൽ ബഹയിലെ പ്രധാന സ്ഥലങ്ങളായ മാർബിൾ വില്ലേജ്, ഖൈറ ഫോറെസ്റ്റ് പാർക്ക്, റഗ്താൻ ഫോറെസ്റ്റ് പാർക്ക്, ഇരട്ട സഹോദരങ്ങളുടെ കോട്ട, പ്രിൻസ് ഹുസൈൻ പാർക്ക്, അൽ ലൈത് ബീച്ച് തുടങ്ങി ഒട്ടേറെ പ്രകൃതി മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുന്ന യാത്രയിലുടനീളം കലാ പരിപാടികൾ, ക്വിസ് മത്സരം എന്നിവയും ഉണ്ടായിരിക്കും.

സഊദിയിലെ വൈവിധ്യമർന്ന പ്രകൃതി വിസ്മയങ്ങൾ കാണാനും മനസും ശരീരവും കുളിരണിയുന്ന മനോഹരമായ കാലാവസ്ഥ ആസ്വദിക്കാനും ലഭിക്കുന്ന സുവർണ്ണാവസരം കൂടിയാണ് പ്രസ്തുത യാത്ര. റുവൈസ് കെഎംസിസി സംഘടിപ്പിക്കുന്ന അൽ ബഹ ടൂറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടനെ പേര് രജിസ്റ്റർ ചെയ്യണമെന്ന് ആക്ടിങ് പ്രസിഡന്റ്‌ സയ്യിദ് മുഹ്‌ദാർ തങ്ങൾ കാളികാവ്, ജനറൽ സെക്രട്ടറി മുഹമ്മദ്‌ റഫീഖ് പന്താരങ്ങാടി, ട്രഷറർ കെ. എൻ എ ലത്തീഫ് കൊണ്ടോട്ടി എന്നിവർ അഭ്യർത്ഥിച്ചു.