സഊദിയിൽ മൂന്ന് മാസത്തെ മധ്യാഹ്ന വിശ്രമത്തിന് വിരാമമായി

0
2056

റിയാദ്: കടുത്ത ചൂടിനെ തുടർന്ന് സൂര്യനു കീഴിലുള്ള ജോലി നിരോധിച്ചതിന്റെ കാലാവധി അവസാനിച്ചു. മൂന്ന് മാസത്തെ മധ്യാഹ്ന വിശ്രമത്തിന് ബുധനാഴ്ചയോടെയാണ് വിരാമമായത്. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ജൂൺ 15 നാണ് മധ്യാഹ്ന വിശ്രമം പ്രാബല്യത്തിൽ വരുത്തിയത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മുതൽ 3 വരെ സൂര്യനു കീഴിലുള്ള തൊഴിലാളികളെ ജോലിയിൽ പ്രവേശിക്കുന്നത് നിരോധിച്ചായിരുന്നു ഉത്തരവ്.

തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും തൊഴിൽ സുരക്ഷയ്ക്കും ആരോഗ്യ പരിഗണനകൾക്കും അനുസൃതമായുമാണ് കടുത്ത വെയിലത്തുള്ള ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. സൂര്യാഘാതം ഏറ്റുള്ള പരിക്കുകളും തൊഴിൽ സംബന്ധമായ രോഗങ്ങളും കുറയ്ക്കുന്നതിനും, തൊഴിലാളികളെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിലും വർദ്ധിപ്പിക്കുന്നതുമെല്ലാം ലക്ഷ്യമിട്ടായിരുന്നു നട്ടുച്ചക്കുള്ള ജോലി വിലക്ക് ഏർപ്പടുത്തിയിരുന്നത്.

നിയമം ലംഘിച്ച് തൊഴിലുടുപ്പിച്ച കരാർ കമ്പനികൾക്കെതിരെ തൊഴിൽ മന്ത്രാലയം നടത്തിയ ഫീൽഡ് പരോശോധനയിൽ പിഴ ഈടാക്കുകയും ചെയ്തിരുന്നു.