കാറിന്റെ എഞ്ചിൻ ഓയിൽ മാറ്റാൻ എത്തിയ യുവതിയുടെ കൈകളിൽ നിന്നും കാർ നിയന്ത്രണം വിട്ടു, കാർ നിന്നത് തൊഴിലാളിയെ ഇടിച്ചു തെറിപ്പിച്ച ശേഷം, വീഡിയോ

0
6998

റിയാദ്: കാറിന്റെ എഞ്ചിൻ ഓയിൽ മാറ്റാനായി വർക്ക്ഷോപ്പിൽ എത്തിയ യുവതിയുടെ കരങ്ങളിൽ നിന്നും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതേ തുടർന്ന് കടയിലെ ചുമരിലേക്ക് ഇടിച്ചാണ് കാർ നിന്നത്. മുന്നിൽ നിന്ന് സിഗ്നൽ നൽകിയിരുന്ന തൊഴിലാളിയെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് കാർ നിന്നത്. ഒടുവിൽ മറ്റുള്ളവർ കാർ പിന്നോട്ടെടുത്ത ശേഷമാണ് കാറിനും ചുമരിനും ഇടയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

സ്ത്രീ തന്റെ വാഹനം കടയിലേക്ക് കയറ്റാൻ ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതേസമയം തൊഴിലാളികളിൽ ഒരാൾ ഓയിൽ മാറുന്ന പ്രത്യേക ഭാഗത്തേക്ക് കാർ എത്തിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അവിടെ ഇരിക്കുകയായിരുന്ന മറ്റൊരു തൊഴിലാളിയെ ഇടിച്ചു തെറിപ്പിച്ചത്. പിന്നീട് ചുമരിനോട് ചേർന്നുള്ള സാധനങ്ങൾ അടുക്കി വെച്ചിരുന്ന സ്റ്റാൻഡിൽ വാഹനം ഇടിച്ചു നിൽക്കുകയായിരുന്നു.

ഉടൻ തന്നെ കാറിൽ നിന്ന് ഭയന്നിറങ്ങുന്ന യുവതിയെയും കാണാം. സമീപം ഉണ്ടായിരുന്ന ആളുകൾ മുഴുവൻ കാറിന്റെ മുൻവശത്ത് നിന്ന് തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തി. ഒരാൾ കാറിൽ കയറി കാർ പിന്നീലേക്ക് മാറ്റിയാണ് തൊഴിലാളിയെ മാറ്റിയത്. തൊഴിലാളിയുടെ പരിക്കിന്റെ വ്യാപ്തി വ്യക്തമല്ല.

വീഡിയോ👇

https://malayalampress.com/wp-content/uploads/2021/09/VN20210915_141846.mp4