സഊദിയിൽ രണ്ട് കൊലപാതക കേസുകളിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി

0
2420

റിയാദ്: സഊദിയിൽ ഇന്ന് രണ്ട് വ്യത്യസ്ത കൊലപാതക കേസുകളിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. പ്രതികളായ സഊദി പൗരന്റെയും വിദേശിയുടെയും വധശിക്ഷയാണ് അൽ ജൗഫ്‌, ജിദ്ദ എന്നിവിടങ്ങളിൽ നടപ്പാക്കിയത്. ബസാം ബിൻ ബർഖഉ അൽ അൻസി എന്ന സഊദി പൗരനെ കാറിടിച്ച് കൊലപ്പെടുത്തിയ ഹസൻ ബിൻ ജുറൈദ് അശംരി എന്ന സഊദി പൗരനെയാണ് അൽ ജൗഫിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

ജിദ്ദയിൽ തന്റെ നാട്ടുകാരനെ കൊലപ്പെടുത്തിയ കേസിൽ യമനി പൗരൻ്റെ വധ ശിക്ഷയാണു നടപ്പാക്കിയത്. നബീൽ മുഹമ്മദ് അബ്ദുല്ല ഹിജ്‌രിയെ കൊലപ്പെടുത്തിയ അഹ്‌മദ് സ്വാലിഹ് അതീഖിനെയാണു വധ ശിക്ഷക്ക് വിധേയനാക്കിയത്.

ഇരു കേസുകളിലും പ്രതികളെ സുരക്ഷാ വിഭാഗം പിടികൂടുകയും കുറ്റം തെളിയുകയും കോടതി വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഈ വിധി വിധിയെ സുപ്രീം കോടതിയും അപീൽ കോടതിയും ശരിവെച്ചതിനു പിന്നാലെ റോയൽ കോർട്ട് അനുമതി കൂടി ലഭിച്ചതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.