സഊദി നാഷണൽ ഡേ; തൊഴിൽ മന്ത്രാലയം പൊതു അവധി പ്രഖ്യാപിച്ചു

0
5036

റിയാദ്: സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് പൊതു, സ്വകാര്യ, മേഖലകളിൽ അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ ഔദ്യോഗിക വക്താവ്, സഅദ് അൽ ഹമ്മദ് ആണ് ദേശീയ ദിനമായ സെപ്റ്റംബർ 23 ന് (സഫർ 16, 1443) തൊഴിൽ മേഖലയിൽ പൊതു അവധി ദിനമായി പ്രഖ്യാപിച്ചത്.

തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (24), ആർട്ടിക്കിൾ (127) ന്റെ ഖണ്ഡിക (ബി), ഹ്യൂമൻ റിസോഴ്സസ് എക്സിക്യൂട്ടീവ് റെഗുലേഷൻസ് ആർട്ടിക്കിൾ (128) എന്നിവ അനുസരിച്ചാണ് മന്ത്രാലയത്തിന്റെ തീരുമാനം.

ഈ വർഷവും സെപ്റ്റംബർ 23 -ന് രാജ്യം വിപുലമായ രീതിയിൽ തന്നെ ദേശീയ ദിനം ആഘോഷിക്കുന്നുണ്ട്. “ഇത് നമ്മുടെ വീടാണ്” എന്ന പ്രമേയത്തിൽ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി മേധാവി അടുത്തിടെ 91 -ാമത് ദേശീയ ദിനാഘോഷ പരിപാടികൾ പ്രഖ്യാപിച്ചിരുന്നു.