സഊദിയിൽ ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ ഇനി കോടതി കയറേണ്ടി വരും; പുതിയ പരിഷ്ക്കരണം ഉടൻ

0
2369

റിയാദ്: സഊദിയിൽ ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ ഇനി കോടതി കയറേണ്ടി വരുന്നതുൾപ്പെടെയുള്ള പരിഷ്ക്കരണങ്ങൾ നടപ്പാക്കുന്നു. ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ ഈടാക്കുന്ന സംവിധാനങ്ങളിൽ പുതിയ പരിഷ്കരണം വരുന്നതോടെ നിശ്ചിത സമയത്തിനുള്ളിൽ പിഴ അടച്ചിട്ടില്ലെങ്കിൽ കേസ് കോടതികളിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ളവയാണ് ഉടൻ പ്രാബാല്യത്തിലാക്കുക.

ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിൽ ഈ സംവിധാനങ്ങൾ ഉണ്ട്. ഇതേ സംവിധാനം ഇവിടെയും നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. 2016 ൽ നിലവിൽ വന്ന ട്രാഫിക് നിയമഭേദഗതിയിലും ഇക്കാര്യം ശുപാർശ ചെയ്തിരുന്നു. പിഴ നിശ്ചിത സമയത്തിനകം അടച്ചില്ലെങ്കില്‍ കോടതിയിലേക്ക് വിടണമെന്നായിരുന്നു നിർദേശം.

അന്നത്തെ ട്രാഫിക് പരിഷ്കാരണത്തിന് ശേഷം മുന്‍വര്‍ഷങ്ങളേക്കാള്‍ 34 ശതമാനം അപകടനിരക്കില്‍ കുറവുണ്ടെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌. കഴിഞ്ഞ വർഷങ്ങളിലെ ഗുരുതരമായ അപകടങ്ങളുടെ എണ്ണം 34% കുറയ്ക്കാനും ട്രാഫിക് മരണങ്ങളുടെ എണ്ണം 51% കുറക്കാനും പരിഷ്കാരണങ്ങൾ സഹായിച്ചിട്ടുണ്ട്.