ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം ഘട്ടങ്ങൾ അബ്ഷിർ വെളിപ്പെടുത്തി

0
3593

റിയാദ്: സഊദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ കഫാല മാറ്റം അബ്ഷിർ വഴി പൂർത്തിയാക്കാമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ അതിന്റെ ഘട്ടങ്ങളും അബ്ഷിർ വെളിപ്പെടുത്തി. മൂന്ന് ഘട്ടങ്ങളെ കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കുന്ന സംവിധാനമാണ് അബ്ഷിർ ഒരുക്കിയിരിക്കുന്നത്.

നിലവിലുള്ള സ്പോൺസർ തൻ്റെ അബ്ഷിർ അക്കൗണ്ട് വഴി ഗാർഹിക തൊഴിലാളികളുടെ കഫാല മാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കണം.
തുടർന്ന് തൊഴിലാളി ഏഴ് ദിവസത്തിനുള്ളിൽ തൻ്റെ അബ്ഷിറിൽ കാണുന്ന സ്പോൺസർഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കണം.

ശേഷം പുതിയ സ്പോൺസർ കഫാല മാറ്റത്തിനുള്ള അപേക്ഷ തൻ്റെ അബ്ഷിർ വഴി അപ്രൂവ് ചെയ്യണം. ഈ മൂന്ന് ഘട്ടങ്ങൾ പോർത്തിയാകുന്നതോടെ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് പുതിയ സ്പോൺസറിലേക്ക് മാറും.

അതേസമയം, നിലവിലെ അതെ തൊഴിൽ മേഖലയിലേക്ക് തന്നെയാണ് സ്പോൺസർഷിപ്പ് മാറ്റം നടക്കുക. നിലവിലെ തൊഴിൽ മേഖല മാറുന്നതിന് സംവിധാനം ഇല്ല. ഗാർഹിക തൊഴിലാളികളുടെ ഇഖാമ അബ്ഷിർ വഴി 12 മാസത്തേക്ക് മാത്രമേ പുതുക്കാൻ സാധിക്കുകയുള്ളൂവെന്നും 24 മാസത്തേക്ക് സാധ്യമല്ലെന്നും അബ്ഷിർ അറിയിച്ചു.