സിസിടിവി ചതിച്ചു, ഒടുവിൽ അകത്തായി, ജിസാനിലെ മോഷണ സംഘത്തെ കണ്ട അധികൃർ ഞെട്ടി

0
4890

ജിസാൻ: സ്കൂളിലെ വൻ മോഷണം അന്വേഷിച്ചപ്പോൾ അകത്തായത് സെക്യൂരിറ്റിക്കാരൻ ഉൾപ്പെടുന്ന സംഘം. ജിസാനിലെ ഒരു ഗേൾസ് സ്കൂളിൽ നടന്ന മോഷണകുറ്റത്തിലാണ് അന്വേഷണത്തിനൊടുവിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ അടക്കം അഞ്ചു പേർ അറസ്റ്റിലായത്. നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള വിശദാംശങ്ങളിൽ നിന്നാണ് സെക്യൂരിറ്റിക്കാരനും അതിൽ പങ്കുണ്ടെന്ന് വ്യക്തമായത്. മോഷണം റിപ്പോർട്ട് ചെയ്തുകൊണ്ട് സംഭവത്തിൽ നിന്ന് സ്വയം രക്ഷപ്പെടാനുള്ള ശ്രമവും ഇദ്ദേഹം നടത്തിയിരുന്നു.

സ്കൂളിന്റെ പിറകിലെ ഗേറ്റ് വഴി സ്കൂളിൽ പ്രവേശിച്ചു കവർച്ച നടത്താനായി സംഘം സെക്യൂരിറ്റി ജീവനക്കാരനുമായി ധാരണയിൽ എത്തുകയായിരുന്നു. ജീവനക്കാർക്ക് പുറമെ പുറത്തുള്ള 3 പേരാണ് സംഭവത്തിന്‌ പിന്നിൽ. ഇതിനായി പാറാവ് കാരനുമായി തുക പറഞ്ഞുറപ്പിച്ച ശേഷം 45 സാധാരണ എയർകണ്ടീഷണറുകൾ, 20 സെൻട്രൽ എയർകണ്ടീഷണറുകൾ, കമ്പ്യൂട്ടറുകൾ എന്നിവ മോഷ്‌ടിക്കുകയായിരുന്നു.

മോഷണത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർ സിസിടിവി ക്യാമറ റെക്കോർഡിംഗുകൾ അവലോകനം ചെയ്ത ശേഷം സംഭവത്തിൽ ഉൾപ്പെട്ട ചിലരെ സ്കൂൾ ഗാർഡിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞുവെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.