മക്കയിൽ മാതാപിതാക്കൾ യുവാവിന്റെ കുത്തേറ്റു മരിച്ചു

0
4128

മക്ക: യുവാവിന്റെ കുത്തേറ്റു മാതാപിതാക്കൾക്ക് ദാരുണ മരണം. മക്കയിലാണ് നിന്ദ്യമായതും ഞെട്ടിപ്പിക്കുന്നതുമായ കൊലപാതകം അരങ്ങേറിയത്. പിതാവിനെയും മാതാവിനെയും യുവാവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മാതാവ് ഉടൻ തന്നെ മരണപ്പെട്ടെങ്കിലും ഗുരുതര പരിക്കേറ്റ പിതാവും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇന്ന് ഉച്ചയോടെയാണ് മക്കയെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. സുരക്ഷാ അധികാരികൾ ഇപ്പോഴും അന്വേഷണം നടത്തി വരികയാണ്.