ഇന്ത്യൻ വീട്ടു ജോലിക്കാരി സ്വന്തം നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപെടുത്തി

0
3504

കുവൈത്ത്സിറ്റി: കുവൈത്തിൽ ഇന്ത്യൻ വീട്ടു ജോലിക്കാരി അടുക്കള കത്തി ഉപയോഗിച്ച് നവജാത ശിശുവിനെ കൊലപെടുത്തി. 39 വയസുള്ള ഒരു ഇന്ത്യൻ വേലക്കാരിയാണ് പ്രസവിച്ച ഉടൻ തന്നെ കുവൈറ്റിലെ സ്പോൺസറുടെ വീട്ടിൽ വെച്ച് അടുക്കള കത്തി ഉപയോഗിച്ച് തന്റെ നവജാത മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. കുവൈത്തിലെ അൽ ജഹ്റ ഗവർണറേറ്റിലെ സാദ് അൽ അബ്ദുള്ള മേഖലയിലാണ് കുറ്റകൃത്യം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ക്രൂരമായ കുറ്റകൃത്യത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ലെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പുരോഗമിക്കുകയുമാണ്. ഞെട്ടിക്കുന്ന കുറ്റകൃത്യം പ്രദേശ നിവാസികൾക്കിടയിൽ രോഷാകുലമായ പ്രതികരണങ്ങൾ ഉണ്ടാക്കി. യുവതിക്ക് മാതൃത്വമോ മനുഷ്യത്വമോ ഇല്ലെന്ന് നിവാസികൾ ആക്രോഷിച്ചു.

കുവൈറ്റിൽ ക്രൂരവും അക്രമാസക്തവുമായ കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ അടുത്തിടെ പത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നതായി മന:ശാസ്ത്ര വിദഗ്ധൻ ഡോ: മുഹമ്മദ് അൽ ഖൽദി പറഞ്ഞു. കുവൈറ്റ് സമൂഹത്തിൽ ഈ അക്രമ സംഭവങ്ങൾ അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.