ജിദ്ദയിൽ തേഞ്ഞിപ്പലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

0
740

ജിദ്ദ: ജിദ്ദയിൽ മലയാളി മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി മുജീബ് മേടാപ്പിലിനെ (48) യാണ് ഷറഫിയയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷറഫിയ കേന്ദ്രീകരിച്ച് വാനിൽ പച്ചക്കറി സെയിൽസ് നടത്തി വരികയായിരുന്നു. കോടമ്പാട്ടിൽ വീട്ടിൽ പരേതരായ കുഞ്ഞാലൻകുട്ടിയുടെയും മറിയകുട്ടിയുടെയും മകനാണ്. മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യും.