ദമാം: കിഴക്കൻ മേഖലയിൽ അതി ശക്തമായ പൊടിക്കാറ്റ്. ഇതേ തുടർന്ന് അൽ അഹ്സ – ദമാം ഹൈവെയിൽ യാത്ര തടസപ്പെട്ടു. ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കാഴ്ചശക്തി പാടെ ഇല്ലാതായതിനെ തുടർന്നാണ് യാത്ര തടസപ്പെട്ടത്.
കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്സ, അൽഖോബർ, ദമാം, ഖത്തീഫ്, അബ്ഖൈഖ് നഗരങ്ങളിൽ പൊടിക്കാറ്റ് ഉയരുന്നതിനെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വൈകുന്നേരം 7 മണിക്ക് അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
വീഡിയോ 👇