പട്രോൾ പമ്പ് ജീവനക്കാരനെ വെടിവെച്ച് രക്ഷപ്പെട്ട പ്രതിയെ സഊദി പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

0
5348

റിയാദ്: പെട്രോൾ പമ്പ് ജീവനക്കാരനെ വെടിവെച്ചു രക്ഷപ്പെട്ട പ്രതിയെ പിടികൂടിയതായി റിയാദ് പോലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പ്രചരിച്ചതോടെ പ്രതിയെ പിടികൂടണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയാണ് വാദി അൽ-ദവാസിറിലെ സുരക്ഷാ അധികാരികൾ മുപ്പതുകാരനായ സ്വദേശി പൗരനെ അറസ്റ്റ് ചെയ്തത്.

വെടിയേറ്റതിനെ തുടർന്ന് പരിക്കെറ്റ തൊഴിലാളിയുടെ പരിക്ക് ഗുരുതരമല്ല. കുറ്റവാളിയെ അറസ്റ്റ് ചെയ്തതായും അദ്ദേഹത്തിനെതിരെ പ്രാരംഭ നിയമ നടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷൻ വകുപ്പിന് കൈമാറിയതായും റിയാദ് പോലീസ് മാധ്യമ വക്താവ് മേജർ ഖാലിദ് അൽ ഖിറദിസ് പറഞ്ഞു.

ഇതും കൂടി വായിക്കുക👇

‘സഊദിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ വെടിവെച്ച് ഡ്രൈവർ രക്ഷപ്പെട്ടു, സിസിടിവി ദൃശ്യം പുറത്ത്’