കടൽക്കൊള്ള: കപ്പലിൽ കണ്ണൂർ സ്വദേശിയും; ഭീതിയോടെ കുടുംബം

0
2212

കണ്ണൂർ: പശ്ചിമാഫ്രിക്കയിലെ ഗാബോണിൽ കടൽക്കൊള്ളക്കാർ ആക്രമിച്ച ഇന്ത്യൻ കപ്പലിൽ കണ്ണൂർ സ്വദേശിയും. കണ്ണൂർ സിറ്റി മരക്കാർക്കണ്ടി സ്വദേശി ദീപക് ഉദയരാജാണ് ഈ കപ്പലിലുള്ളത്. മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്തപ്പോള്‍ രണ്ടുപേര്‍ക്കുനേരേ വെടിവെച്ചു. ഒരാളെ തട്ടിക്കൊണ്ടുപോയി. ജീവനക്കാരിലൊരാളായ കണ്ണൂര്‍ സിറ്റി സ്വദേശി ദീപക് ഉദയരാജ് കാബിനിലായതിനാല്‍ രക്ഷപ്പെട്ടു. മറ്റൊരു മലയാളിയും മുറിയിലായിരുന്നു. സംഭവത്തെ തുടർന്ന് ഭീതിയിലാണ് ദീപക്കിന്റെ കുടുംബം. നിലവിൽ സുരക്ഷിതരാണെന്നും എന്നാൽ പേടിപ്പെടുത്തുന്ന സാഹചര്യമാണെന്നും ദീപക് ബന്ധുക്കളെ അറിയിച്ചു. യാത്ര മതിയാക്കി എത്രയും പെട്ടെന്ന് തിരിച്ചുവരണമെന്ന് ദീപക് പറഞ്ഞതായി അച്ഛൻ ഉദയരാജ് പറഞ്ഞു. ഇന്നലെ രാവിലെ ദീപക് വിളിച്ചിരു ന്നു. ഒപ്പമുള്ള മറ്റുള്ളവർക്കും യാത്ര തുടരാൻ താൽപര്യമില്ല. എല്ലാവരും ഭീതിയിലാണ്.

കമ്പനിയുടെ മുംബൈ ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും വിവരങ്ങൾ അപ്പപ്പോൾ അറിയിക്കാമെന്നും അധികൃതർ പറഞ്ഞിരുന്നു. ദീപക്കിനെ അടിയന്തരമായി നാട്ടിലെത്തിക്കാൻ ഇടപെടണ മെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി. മു ബന്ധപ്പെട്ടതായും ഉദയരാജ് പറഞ്ഞു. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം.വി റ്റാബൺ എന്ന കപ്പലിനു നേരെയാണ് കഴിഞ്ഞദിവസം അർധരാത്രിയോടെ ആക്രമണമുണ്ടായത്. ദീപക് ഉൾപ്പെടെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ ചീഫ് ഓഫി സർ നൗരിയൽ വികാസ് കുക്ക് ഘോഷ് സുനിൽ എന്നിവർക്ക് വെടിയേൽക്കുകയും സെക്കൻഡ് എൻജിനിയർ കുമാർ പങ്കജിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. തോക്കുമായി ഹൈസ്പീഡ് ഫൈബര്‍ ബോട്ടില്‍ എത്തിയ കൊള്ളക്കാര്‍ കപ്പലില്‍ കയറി വെടിയുതിര്‍ത്തു. ശബ്ദവും അലര്‍ച്ചയും കേട്ട് പുറത്തുവന്ന ജീവനക്കാരില്‍ മൂന്നുപേരെ ബലംപ്രയോഗിച്ച് ബോട്ടില്‍ കയറ്റിക്കൊണ്ടുപോകാനായിരുന്നു ശ്രമം.

വെടിയേറ്റ രണ്ടുപേരെ ഗാ ബോണിലെ ആശുപത്രിയി ലേക്ക് മാറ്റി ഉടൻ ശസ്ത്രക്രിയ യ്ക്കു വിധേയമാക്കിയെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഗാബോണിലെ ഒവണ്ടോ ആങ്കറേജിൽ തകരാറിനെ തുടർന്ന് അർധ നിർത്തിയിട്ട കപ്പലിലാണ് രാത്രി കൊള്ളക്കാർ കയറി ആക്രമിച്ചത്. വെടിയേറ്റവര്‍ക്ക് പിറ്റേന്ന് രാവിലെയാണ് വൈദ്യസഹായം ലഭിച്ചത്. 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. ബോബന്‍ ഷിപ്പിങ് എന്ന ഫ്രഞ്ച് കമ്പനിയുടെതാണ് കപ്പല്‍.