റിയാദ്: സഊദിയിൽ അഴിമതിക്കേസിൽ സൈനിക ഉദ്യോഗസ്ഥർ അടക്കം നിരവധി പേരെ സഊദിയിൽ അറസ്റ്റ് ചെയ്തു. കോടിക്കണക്കിന് റിയാല്‍ കൈക്കൂലി സ്വീകരിച്ച കേസിലാണ് നാഷണല്‍ ഗാര്‍ഡ് മന്ത്രാലയവുമായി സഹകരിച്ച് മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയും മേജര്‍ ജനറല്‍ റാങ്കില്‍ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തില്‍നിന്ന് വിരമിച്ച മൂന്നു ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. അഴിമതി ആരോപണങ്ങൾ സംബന്ധിച്ച് അതോറിറ്റി ആരംഭിച്ച ക്രിമിനൽ കേസുകളും വെളിപ്പെടുത്തിയിട്ടുണ്ട്. കുറ്റാരോപിതരായ വ്യക്തികൾക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഏറ്റവും പ്രമുഖമായ കേസുകൾ എടുത്തുകാണിച്ചു. നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന്റെ കരാറുകള്‍ ലഭിക്കുന്നതിന് വിദേശ കമ്പനികളുടെ പ്രതിനിധിയില്‍നിന്നും സ്വകാര്യ കമ്പനി ഉടമയില്‍നിന്നും പല ഗഡുക്കളായി ഇവര്‍ 21.2 കോടിയിലേറെ റിയാല്‍ കൈപ്പറ്റുകയായിരുന്നു ഇവർ.
ഔദ്യോഗിക ചുമതലകൾ ലംഘിച്ചതിന് അഴിമതി വിരുദ്ധ അതോറിറ്റിയിലെ രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ജീവനക്കാരന്റെ ബന്ധുവിനെതിരെ ഫയൽ ചെയ്ത കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനായി, തനിക്കെതിരെ ഒരു അഴിമതി കേസ് ഉണ്ടെന്ന് അവകാശപ്പെട്ട് ഒരു പൗരനെ ബന്ധപ്പെട്ടതിന് അഴിമതി വിരുദ്ധ അതോറിറ്റിയുടെ ഒരു നോൺ കമ്മീഷൻഡ് ഓഫീസറെയും അറസ്റ്റ് ചെയ്തു.
ബാങ്ക് അക്കൗണ്ടുകളിൽ ഗണ്യമായ വർദ്ധനവ് 13,000,000 റിയാൽ കണ്ടെത്തുകയും 19 റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളും കണ്ടെത്തിയതിനെ തുടർന്ന് ഒരു മുൻ വൈസ് റെക്ടറെയും സാമ്പത്തിക കൈക്കൂലിക്ക് പകരമായി കേസുകൾ നടപ്പാക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന കേസിൽ അഴിമതി വിരുദ്ധ അതോറിറ്റിയുടെ ഒരു റിട്ടയേഡ് കേണലും ഒരു പൗരനും അറസ്റ്റിലായി.
സര്‍ക്കാര്‍ പദ്ധതികളിലെ മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 2.4 കോടി റിയാല്‍ കൈക്കൂലി നല്‍കുകയും ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും വിദേശ യാത്രാ ചെലവിലേക്ക് അഞ്ചു ലക്ഷം റിയാല്‍ നല്‍കുകയും ചെയ്ത വന്‍കിട കരാര്‍ കമ്പനിയിലെ പദ്ധതികാര്യ വിഭാഗം മേധാവിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ലെഫ്. കേണല്‍ റാങ്കില്‍ ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും പതിമൂന്നാം ഗ്രേഡ് ഉദ്യോഗസ്ഥനും ദേശീയ സുരക്ഷാ ഏജന്‍സിയില്‍നിന്ന് ബ്രിഗേഡിയര്‍ റാങ്കില്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനും കേസില്‍ അറസ്റ്റിലായി.
ഇതേ കമ്പനിയില്‍നിന്ന് 20 ലക്ഷം റിയാല്‍ പണമായും 50 ലക്ഷം റിയാല്‍ ചെക്കായും കൈക്കൂലി സ്വീകരിച്ച, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തില്‍നിന്ന് മേജര്‍ ജനറല്‍ റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥനും തന്റെയും കുടുംബത്തിന്റെയും വിദേശ യാത്രാ ചെലവുകള്‍ കമ്പനിയില്‍നിന്ന് ടിക്കറ്റുകളും പണവുമായി കൈപ്പറ്റിയ ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്. ഇരുപത് കേസുകളിലെ വിവരങ്ങളാണ് അഴിമതി വിരുദ്ധ സമിതി കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.




