പൊന്നാനി സ്വദേശി ജുബൈലിൽ മരണപ്പെട്ടു

0
2324

ജുബൈൽ: പൊന്നാനി സ്വദേശി കിഴക്കൻ സഊദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പൊന്നാനി പുറങ് സ്വദേശി പണിക്കവീട്ടിൽ മജീദ് ആണ് ജുബൈലിൽ വെച്ച് മരണപ്പെട്ടത്. ഭാര്യ സീനത്ത്. മക്കൾ: മുബഷിർ, ഫാത്തിമ, നിദു.

വർഷങ്ങളായി ജുബൈൽ ഫിഷ് മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം മാർക്കറ്റുമായി ബന്ധമുള്ളവർക്ക് സുപരിചിതനാണ്. മയ്യത്ത് ജുബൈലിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ നടന്നുവരികയാണ്.