തുഖ്ബ: ഒയാസിസ് ക്രിക്കറ്റ് ക്ലബ്ലിന്റെ നേതൃത്വത്തിൽ നടന്ന ഒയാസിസ് ക്രിക്കറ്റ് ലീഗ് ഒന്നാം സീരീസ് സമാപിച്ചു. കഴിഞ്ഞ മൂന്നാഴ്ച കളിലാണ് ലീഗ് മത്സരങ്ങൾ നടന്നത്. ടീം ബ്ലൂബറിയും ടീം അസ്കാനുമായി നടന്ന ഫൈനൽ മത്സരത്തിൽ ബ്ലൂബറി ക്ലബ്ബ് വിജയിച്ചു. ഒയാസിസ് സ്പോട്സ് ക്ലബ്ബ് കൺവീനർ നസീബ് പത്തനാപുരത്തിന്റെ അധ്യക്ഷതയിൽ നടത്തിയ പരിപാടി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജിയണൽ സെക്രട്ടറി അബ്ദുൽ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോകം മുഴുവൻ കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും മനുഷ്യ സമൂഹംഇനിയുംമോചിതരായിട്ടില്ല ഇത്തരം നിർജീവ അവസ്ഥയിൽ നിന്നും മറികടക്കാനും മനുഷ്യ മനസ്സിനും ശരീരത്തിനും ശക്തിയും ആത്മവിശ്വാസവും പകരാൻ കായിക മത്സരങ്ങൾക്ക് സാധിക്കുമെന്ന് സലാം മാസ്റ്റർ പറഞ്ഞു.
ഫ്രറ്റേണിറ്റി ഫോറം ജുബൈൽ ചാപ്റ്റർ പ്രസിഡണ്ട് ഷറഫുദ്ധീൻ ചങ്ങരംകുളം, തുഖ്ബ ഏരിയ പ്രസിഡണ്ട് റംസീജ് തിരുവനന്തപുരം, ഒയാസിസ് ക്രിക്കറ്റ് ക്ലബ്ബ് മാനേജർ സിറാജ് പായിപ്പാട് തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു, മത്സര രംഗത്തെ വിജയികളായ ബ്ലൂബറി ടീമിന് അബ്ദുൽ സലാം മാസ്റ്ററും റണ്ണേഴ്സപ്പായ അസ്കാൻ ടീമിന് ഷറഫുദ്ധീൻ ചങ്ങരംകുളവും ട്രോഫികൾ വിതരണം ചെയ്തു. ബഷീർ വയനാട്, ഷെമീർ കുന്ദംകുളം, നിഷാദ് കുളത്തുപ്പുഴ, സജീർ, ഷെയ്ഖ്, ബാബു, ഷാനവാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
