റിയാദ്: ഇലക്ട്രോണിക് ഉപകരണങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും ക്യാൻസർ വിളിച്ചു വരുത്തുമെന്ന മുന്നറിയിപ്പുമായി സഊദി കൺസൾട്ടന്റ്. ഇലക്ട്രോണിക്, സ്മാർട്ട് ഉപകരണങ്ങൾക്ക് സമീപം ദീർഘനേരം ചിലവഴിക്കുന്നത് ക്യാൻസർ ഉണ്ടാകാൻ കാരണമാകുമെന്നും കൺസൾട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ: സയീദ് അൽ-അമൂദി മുന്നറിയിപ്പ് നൽകുന്നു. അൽ-ഇഖ്ബരിയ” ചാനലിലെ “അൽ-റാസ്വിദ്” പ്രോഗ്രാമിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രോണിക് ഉപകരണങ്ങൾ, ചായങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ കാരണം കാർസിനോജെനുകൾ എല്ലാവരെയും ചുറ്റിപ്പറ്റിയാണുള്ളത്. ഈ ഉപകരണങ്ങൾ കാൻസറിലേക്കും രോഗ പ്രതിരോധശേഷിയെ ശോഷിപ്പിക്കുന്നതിലേക്ക് നയിക്കുന്ന ജനിതക പരിവർത്തനങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടുള്ള ഭക്ഷണപാനീയങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ അമേരിക്കയിൽ നടത്തിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, വന്ധ്യത, ഗര്ഭപിണ്ഡത്തിന്റെ വികാസത്തെ ബാധിക്കുക തുടങ്ങിയ ശാരീരിക അസുഖങ്ങൾക്ക് കാരണമാകുന്നുവെന്നാണ് പഠനം.