അസീറിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു, ഭീകരമായ അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

0
5821

റിയാദ്: അസീറിൽ നടന്ന ഭീകരമായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അസീർ മേഖലയിലെ റിജൽ അൽമാ ഗവർണറേറ്റിലെ അൽ-ഹബീൽ റോഡിലാണ് രണ്ട് വാഹനങ്ങൾ തമ്മിൽ മുഖാമുഖം കൂട്ടിയിടിച്ചത്. അമിത വേഗത കാരണം രണ്ട് വാഹനങ്ങളും ഭീകരമായ രീതിയിൽ കൂട്ടിയിടിച്ചാണ് അപകടം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.

പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. മരണമടഞ്ഞവരെയും പരിക്കേറ്റവരെയും അൽ-ദർബ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി അസീർ മേഖല റെഡ് ക്രസന്റ് അതോറിറ്റി വക്താവ് അഹമ്മദ് അൽ അൽമായി പറഞ്ഞു.

സിസിടിവി ദൃശ്യം👇