‘മാനവീയം’ സ്വാതന്ത്ര്യ ദിന – ഓണാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദയിലെ ‘മാനവീയം’ കൂട്ടായ്‍മ സ്വാതന്ത്ര്യദിന, ഓണാഘോഷം പരിപാടി സംഘടിപ്പിച്ചു. ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിട്യൂട്ടിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പരിപാടിയിൽ കെ.ടി അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ രാജീവ് അധ്യക്ഷത വഹിച്ചു. എ. നജ്മുദ്ധീൻ, ഇസ്മായിൽ കല്ലായി, ഷിജി രാജീവ് എന്നിവർ ആശംസകൾ നേർന്നു.

റംസി ഷിജു ക്വിസ് അവതരിപ്പിച്ചു. അൻഷ രാഗേഷ്, ഷിന രാഗേഷ്, അഭിനവ്, ആരവ് പ്രജിത്ത്, ഷിജി രാജീവ്, സാദിഖലി തുവ്വൂർ, പ്രജിത്ത് എന്നിവർ ഗാനമാലപിച്ചു. ഫാത്തിമ നിസാർ കഥ പറയൽ അവതരിപ്പിച്ചു. അബ്ദുൽ റഹീം ഒതുക്കുങ്ങൽ, മുഹമ്മദലി ഓവുങ്ങൽ, കെ.എം അബ്ദുൽകരീം, ഹസീബ്, ഷലീഖത്ത് എന്നിവർ സമ്മാനദാനം നടത്തി.

രാഗേഷ് സ്വാഗതവും സൈനുൽ ആബിദീൻ നന്ദിയും പറഞ്ഞു. യാസീൻ നിസാർ പ്രാർത്ഥന നടത്തി. തുടർന്ന് വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.