റിയാദ്: സഊദിയിൽ ഈ വർഷം സ്വദേശി യുവതി യുവാക്കൾക്കായി 213,000 ലധികം തൊഴിൽ ലഭ്യമാക്കാൻ കർമ്മ പദ്ധതികളുമായി തൊഴിൽ മന്ത്രാലയം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-രാജ്ഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അൽ-ജൗഫ് മേഖലയിലെ വ്യാപാരികളുമായും ചേംബർ ഓഫ് കൊമേഴ്‌സ് അംഗങ്ങളുമായും അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 52,000 ത്തിലധികം സ്വദേശി യുവതി യുവാക്കൾക്ക് പ്രയോജനപ്പെടുന്ന വിദൂര തൊഴിൽ പ്ലാറ്റ്ഫോമിലൂടെ തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ മന്ത്രാലയത്തിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
തൊഴിൽ വിപണിയുടെ ഭാവി മുൻകൂട്ടി കാണാൻ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും ഫ്യൂച്ചർ വർക്ക് കമ്പനി ആരംഭിക്കാൻ പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ തൊഴിൽ പ്ലാറ്റ്ഫോം ആരംഭിക്കുകയും 800,000 ലധികം സൗജന്യ തൊഴിൽ രേഖകൾ നൽകുകയും വിദൂര തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. വിദൂര തൊഴിൽ പ്ലാറ്റ്ഫോമിൽ നിന്ന് 52,000 പൗരന്മാർക്ക് പ്രയോജനം ലഭിക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
