ജിദ്ദ: തിരുവനന്തപുരം ബീമാ പള്ളി സ്വദേശി അൻവർ നിയാസ് (55) അബഹയിൽ നിര്യാതനായി. ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. മുമ്പ് ജിദ്ദയിൽ ഖാലിദ് ബിൻ വലീദ് സ്റ്റ്രീറ്റിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് ജിദ്ദയിൽ നിരവധി സുഹൃത്തുക്കൾ ഉണ്ട്. മദീന റോഡിനോട് ചേർന്ന് ഫലസ്തീൻ സ്ട്രീറ്റ് ഏരിയയിലുള്ള പ്രശ്സ്തമായ മലബാർ വില്ലയിൽ താമസിച്ചിരുന്ന അദ്ദേഹം കലാ കായിക സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു.
മരണ വിവരം അറിഞ്ഞു ജിദ്ദയിലുള്ള സഹോദരൻ അബഹയിൽ എത്തിയിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃതദേഹം സഊദിയിൽ ഖബറടക്കം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.