18 രാജ്യങ്ങളിൽ 49 നഗരങ്ങൾക്കിടയിൽ ഇന്ത്യയുടെ എയർ ബബ്ൾ കരാർ

0
4461

ന്യൂഡൽഹി: സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിജ്ഞാപന പ്രകാരം 18 രാജ്യങ്ങളുമായി എയർ ബബിൾ കരാർ ഒപ്പ് വെച്ചു. ഈ രാജ്യങ്ങളിലെ 49 നഗരങ്ങൾക്കിടയിൽ എയർ ബാബ്ൾ കരാർ പ്രകാരം വിമാന സർവ്വീസുകൾ നടക്കും. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഒരു എയർ ബബിൾ ഉടമ്പടി പ്രകാരം, പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങൾ അവരുടെ എയർലൈനുകൾക്ക് പരസ്പരം പറക്കാനാകും. യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ്, വിവിധ ഗൾഫ് രാജ്യങ്ങൾ എന്നിവയുൾപ്പെടെ 28 രാജ്യങ്ങളുമായി ഇന്ത്യ എയർ-ബബ്ൾ ഉടമ്പടി രൂപീകരിച്ചിട്ടുണ്ട്.

ഇത്രയും രാജ്യങ്ങൾക്കിടയിലെ എയർ ബബ്ൾ കരാർ പ്രകാരം ഫ്ലൈറ്റുകളുടെ ഷെഡ്യൂൾ സെപ്റ്റംബർ 30 വരെ മാത്രമേ ലഭ്യമാകൂ. അതേസമയം, കൊവിഡ് -19 മഹാമാരി കാരണം ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര പാസഞ്ചർ ഫ്ലൈറ്റുകളുടെ നിരോധനം ഇന്ത്യ സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്.

ഒരാൾ വിദേശ സന്ദർശനത്തിന് പദ്ധതിയിടുകയാണെങ്കിൽ, എയർ ബബ്ൾ കരാർ ഇന്ത്യ അംഗീകരിച്ച നഗരങ്ങളുടെ ലിസ്റ്റ് യാത്രക്കാരൻ പരിശോധിക്കാം. മാത്രമല്ല, എയർ ഇന്ത്യ വെബ്‌സൈറ്റ്, എയർ ഇന്ത്യ ഓഫീസുകൾ, ട്രാവൽ ഏജന്റുകൾ എന്നിവ വഴി യാത്രക്കാർ ഈ രാജ്യങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യാം. എയർ ബബ്ൾ കരാറിന്റെ ഭാഗമായി, സെപ്റ്റംബർ 3 ന് ഇന്ത്യ ബംഗ്ലാദേശുമായുള്ള വിമാനം പുനരാരംഭിച്ചിട്ടുണ്ട്.

സെപ്റ്റംബറിൽ യാത്രക്കാർക്ക് യാത്ര ചെയ്യാവുന്ന മറ്റ് അന്താരാഷ്ട്ര നഗരങ്ങൾ ഇവയാണ്:

1. അഫ്ഗാനിസ്ഥാൻ-കാബൂൾ

2. ബഹ്റൈൻ-ബഹ്റൈൻ

3. ബംഗ്ലാദേശ്-ധാക്ക

4. കാനഡ-ടൊറന്റോ, വാൻകൂവർ

5. ഫ്രാൻസ്-പാരീസ്

6. ജർമ്മനി-ഫ്രാങ്ക്ഫർട്ട്

7. ജപ്പാൻ-നരിറ്റ

8. കെനിയ-നെയ്‌റോബി

9. കുവൈറ്റ്-കുവൈറ്റ്

10. മാലിദ്വീപ്-മാലി

11. നേപ്പാൾ-കാഠ്മണ്ഡു

12. ഒമാൻ-മസ്കറ്റ്

13. റഷ്യ-മോസ്കോ

14. ശ്രീലങ്ക-കൊളംബോ

15. യുഎഇ-ദുബായ്, അബുദാബി

16. യുകെ-ലണ്ടൻ, ബർമിംഗ്ഹാം

17. യുഎസ്എ-ചിക്കാഗോ, വാഷിംഗ്ടൺ, നെവാർക്ക്, സാൻ ഫ്രാൻസിസ്കോ

18: ഖത്തർ-ദോഹ.