കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

0
4189

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോടാണ് 12 കാരനിൽ നിപ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. മസ്തിഷ്ക ജ്വരവും ഛർദിയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ചാത്തമംഗലം ചൂലൂരിലെ 12 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രാഥമിക പരിശോധനയിൽ നിപ്പ തന്നെയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി നേരത്തെ കോളേജ് അടക്കം മറ്റു രണ്ടിടങ്ങളിൽ ചികിത്സ തേടിയിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

2018 മെയ് 18 നാണ് കേരളത്തിൽ ആദ്യമായി നിപ്പ സ്ഥിരീകരിച്ചിരുന്നത്. കോഴിക്കോട് പേരാമ്പ്രയിൽ കണ്ടെത്തിയ വൈറസ് എന്നാൽ, രണ്ട് മാസം കൊണ്ട് അതിൽ നിന്ന് മുക്തി നേടാൻ സാധിച്ചിരുന്നു. പിന്നീട് 2019 ൽ കൊച്ചിയിൽ കണ്ടെത്തിയിരുന്നെങ്കിലും ആശങ്ക കൂടുതൽ ഉണ്ടാകും മുമ്പ് തന്നെ പിടിച്ചു കെട്ടിയിരുന്നു. പിന്നീട് ഇപ്പോൾ വീണ്ടും കണ്ടെത്തിയതായാണ് ആശങ്ക ഉയർത്തുന്നത്.