സഊദിയിൽ സ്വകാര്യ, ഇന്റർനാഷണൽ സ്കൂളുകളിലെ സ്വദേശിവത്ക്കരണം പ്രാബല്യത്തിൽ

0
1405

റിയാദ്: സഊദിയിൽ സ്വകാര്യ, ഇന്റർനാഷണൽ സ്കൂളുകളിലെ വിവിധ തസ്തികകളിലെ സ്വദേശി വത്കരണം പ്രാബല്യത്തിലായി. മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ ഇത്തരം സ്ഥാപനങ്ങളിൽ സഊദി യുവതീ യുവാക്കൾക്ക് 28,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ബിരുദമോ തതുല്യ ഡിഗ്രിയോ ഉള്ള സഊകൾക്ക് 5,000 റിയാലിൽ അധികം ശമ്പളം നൽകിയാൽ മാത്രമേ സ്വദേശിവത്ക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തുകയുള്ളൂ.

സ്കൂളുകൾക്ക് തിരഞ്ഞെടുക്കപ്പെട്ട ഏതാനും തസ്തികളിലേക്ക് നിശ്ചിത അനുപാതം സ്വദേശിവത്ക്കരണം നടത്താനുള്ള ചട്ടങ്ങൾ വിശദീകരിച്ച് കൊണ്ടുള്ള നിർദ്ദേശങ്ങൾ നേരത്തെ നൽകിയിരുന്നു. രാജ്യത്തെ ബിരുദധാരികളുടെ ലഭ്യതയും സ്കൂളുകളിലെ തൊഴിലവസരങ്ങളും പരിഗണിച്ചാണ് സ്വദേശി വത്ക്കരണവുമായി മുന്നോട്ട് പോകാൻ അധികൃതരെ പ്രേരിപ്പിച്ചിട്ടുള്ളത്.