സഊദിയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് വിദേശ ലൈസൻസിൽ വാഹനമോടിക്കാം

0
3012

റിയാദ്: സന്ദർശക വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുകളും സഊദിയിൽ അംഗീകാരമുള്ള വിദേശ ലൈസൻസുകളും ഉപയോഗിച്ച് വാഹനമോടിക്കാവുന്നതാണെന്ന് സഊദി ട്രാഫിക് ഡയറക്ടറേറ്റ് വീണ്ടും ഉണർത്തി. സഊദിയിൽ പ്രവേശിച്ച് പരമാവധി ഒരു വർഷം വരെയോ ലൈസൻസ് കാലാവധി അവസാനിക്കുന്നതു വരെയോ വിസിറ്റ് വിസക്കാർക്ക് ഈ രീതിയിൽ വിദേശ, അന്താരാഷ്ട്ര ലൈസൻസുകൾ ഉപയോഗിച്ച് രാജ്യത്തെ റോഡുകളിൽ വാഹനമോടിക്കാൻ അനുമതിയുണ്ട്.

സഊദിയിൽ പ്രൈവറ്റ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അപേക്ഷകർ 18 വയസ്സ് പൂർത്തിയായവർ ആകണമെന്ന് വ്യവസ്ഥയുണ്ട്. എങ്കിലും പതിനേഴു വയസ്സ് പൂർത്തിയാകുന്നവർക്ക് ഒരു വർഷ കാലാവധിയുള്ള താൽക്കാലിക ഡ്രൈവിംഗ് ലൈസൻസ് രാജ്യത്ത് അനുവദിക്കുന്നുണ്ട്.