റിയാദ്: സ്ഊദിയിൽ കൊവിഡിനെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങളും കലാലയങ്ങളും 18 മാസത്തെ ഇടവേളക്കുശേഷം ഞായറാഴ്ച തുറക്കും. 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. കകൊവിഡിനെ തുടർന്ന് 18 മാസം അടച്ചിട്ട രാജ്യത്തെ സർവകലാശാലകളും ഇൻറർമീഡിയറ്റ്, സെക്കൻഡറി സ്കൂളുകളും സാേങ്കതിക തൊഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഞായറാഴ്ച തുറക്കുന്നത്.
പ്രൈമറി സ്കൂളുകൾ തുറക്കാത്തതിനാൽ ഒക്ടോബർ 30 വരെയും നിലവിലുള്ളതുപോലെ ഓൺലൈൻ ക്ലാസ് തുടരും.
കർശന ആരോഗ്യ മുൻകരുതൽ നടപടികൾക്ക് വിധേയമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത്. വിദ്യാർഥികൾക്ക് വാക്സിൻ നൽകുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്.
രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളുടെ ഒരുക്കം വിദ്യാഭ്യാസ മന്ത്രി ഡോ: ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് വിലയിരുത്തി. റിയാദിലെ ഏതാനും സ്കൂളുകളാണ് വിദ്യാഭ്യാസ മന്ത്രി സന്ദർശിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യ സുരക്ഷക്കുവേണ്ടി പൊതുജനാരോഗ്യ അതോറിറ്റി നിർദേശിച്ച മുൻകരുതൽ പ്രോേട്ടാകോൾ സ്കൂളുകളിൽ നടപ്പാക്കിയിട്ടുണ്ടോയെന്നും അദ്ദേഹം പരിശോധിച്ചു.