യുഎഇയിലേക്ക് സന്ദർശന വിസക്കാർക്കുള്ള അനുമതി താൽക്കാലികമായി മരവിപ്പിച്ചു

0
2065

അബുദാബി: വിസിറ്റ് വിസസക്കാർക്കും ഇ – വിസക്കാർക്കും യു.എ.ഇയിലേക്ക് നേരിട്ട് വരാമെന്ന തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. ഇത് സംബന്ധിച്ച് എയർ അറേബ്യയുടെ നിർദേശം വിവിധ ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു. എന്നാൽ, മരവിപ്പിച്ച നടപടി താൽകാലികമാണെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ വിസിറ്റ് വിസക്കാർക്ക് ഷാർജയിലേക്ക് വരാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, മറ്റ് രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ ഷാർജയിലേക്ക് ഇ- വിസയിൽ വരുന്നതിന് തടസമില്ല. റസിഡൻറ് വിസക്കാർക്ക് നേരത്തെ മതൽ അനുമതി നൽകിയിരുന്നു.