യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു

ജിദ്ദ: ഇലാഹിയ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന അധ്യാപകനായ കരീം മാസ്റ്റർക്കുള്ള ഉപഹാരവും അതോടപ്പം എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച സലാം മേലാറ്റൂരിൻ്റെ മകനുള്ള സ്നേഹോപഹാരവും ജിദ്ദ ഇലാഹിയ്യ ചങ്ങാതികൂട്ടം നൽകിയ സ്നേഹവിരുന്നിൽ വെച്ച് കൈമാറി .

കരീം മാസ്റ്റർക്കുള്ള ഉപഹാരം അധ്യാപകനായിരുന്ന സലീം മാസ്റ്ററും, സലാമിൻ്റെ മകനുള്ള ഉപഹാരം കരീം മാസ്റ്ററും നൽകി.

ഇസ്മായിൽ വേങ്ങര അധ്യക്ഷത വഹിച്ചു. സലാം മേലാറ്റൂർ, സലാം ചെറു കോട്, അൻവർ ഉച്ചാരക്കടവ്, മജീദ് പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ ഹർഷാദ് ഫറോഖ് സ്വാഗതവും ഹബീബ് മഞ്ചേരി നന്ദിയും പറഞ്ഞു