റിയാദ്: നാട്ടിലേക്ക് പോകും മുമ്പ് സഊദിയിൽ നിന്ന് രണ്ട് ഡോസ് വാസ്കിനെടുത്ത് നാട്ടിൽ പോയവർക്ക് നേരിട്ട് തിരിച്ചു വരാമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഊദി അറേബ്യയിലെ ആരോഗ്യ അധികാരികളുടെ നിർദേശം അനുസരിച്ചാണ് തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു.
നേരത്തെ ഇന്ത്യൻ എംബസിയും ഇക്കാര്യം അറിയിച്ചിരുന്നു. ഇനി ഗാകയുടെ സർക്കുലർ പുറത്തിറങ്ങുന്നതോടെ വിമാനകമ്പനികളും സർവ്വീസുകൾ പ്രഖ്യാപിക്കും.





