ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക്​​ വിമാനങ്ങൾ ഉടൻ, വ്യോമയാന വകുപ്പിന്‍റെ സർക്കുലർ ഇറങ്ങി

0
2153

കുവൈത്ത് സിറ്റി: ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് വ്യോമയാന വകുപ്പിന്റെ അനുമതി. ഇത് സംബന്ധിച്ച് നേരത്തെ മന്ത്രിസഭാ പ്രഖ്യാപനം വന്നിരുന്നെങ്കിലും വ്യോമയാന വകുപ്പിന്റെ സര്‍ക്കുലര്‍ ഇറങ്ങാത്തതിനാല്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നില്ല.

കൊറോണ എമര്‍ജന്‍സി കമ്മിറ്റി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് അനുമതി. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് യാത്ര അനുവദിക്കുക. 72 മണിക്കൂര്‍ സമയപരിധിയില്‍ പിസിആര്‍ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് തെളിയിക്കുക, ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദിഷ്ട ആപ്ലിക്കേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത് ഗ്രീന്‍ സിഗ്‌നല്‍ സ്വന്തമാക്കുക, ഹോം ക്വാറന്റീന്‍ അനുഷ്ഠിക്കുക തുടങ്ങിയവയാണ് മറ്റു പ്രധാന നിബന്ധനകള്‍.